Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ship

കപ്പൽ യുഎസ് പിടിച്ചെടുത്തെന്ന് സ്ഥിരീകരിച്ച് ഇറാൻ

ടെഹ്റാൻ: ഇറാൻ പതാകയേന്തിയ കപ്പൽ യുഎസ് പിടിച്ചെടുത്തെന്ന് സ്ഥിരീകരിച്ച് ഇറാൻ. യുഎസ് വെടിനിർത്തൽ കരാർ ലംഘിക്കുകയും കടൽക്കൊള്ള നടത്തുകയും ചെയ്തെന്ന് ഇറാൻ പ്രസ്താവനയിൽ അറിയിച്ചു.

കടൽക്കൊള്ളയ്ക്കെതിരെ പ്രതികരിക്കുകയും തിരിച്ചടിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു എന്നും പ്രസ്താവനയിൽ പറയുന്നു.

ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ പതാകയേന്തിയ കപ്പൽ തടഞ്ഞെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

യുഎസ് നാവിക കപ്പലായ യുഎസ്എസ് സ്പ്രൂൺസ്, ടൗസ്ക എന്ന കപ്പലിനെ തടഞ്ഞു. ആദ്യം അവർക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ ഇറാനിയൻ സംഘം അത് കേൾക്കാൻ തയാറായില്ല. പിന്നാലെ തങ്ങളുടെ നാവിക കപ്പൽ അവരുടെ കപ്പൽ തടഞ്ഞു.

കപ്പലിന്റെ പൂർണ അവകാശം തങ്ങൾക്കാണ്. അതിൽ എന്താണ് എന്ന് പരിശോധിക്കുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു.

Latest News

Corehub Up